NEWS RECENT

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിൽ.

പട്ടാമ്പി നഗരസഭയുടെ ആധുനിക മത്സ്യ മാര്‍ക്കറ്റില്‍ വ്യാപാരികളും തൊഴിലാളികളും പ്രതിസന്ധിയിൽ. പഴയ മാർക്കറ്റിൽ നിന്ന് കുടിയേറിയവരാണ് വാടക പ്രശ്നത്തിൽ ഉടക്കി വ്യവഹാരത്തിലും തൊഴിൽ പ്രതിസന്ധിയിലുമായത്. മൂന്നു മാസമായിട്ടും വാടക നല്‍കാത്ത കച്ചവടക്കാരുടെ എട്ട് കടമുറികള്‍ ഒഴിപ്പിച്ച് നഗരഭരണാധികാരികൾ സീല്‍ ചെയ്തതോടെ പ്രശ്നം രൂക്ഷമാവുകയും ചെയ്തു. പുതിയ മത്സ്യ മാര്‍ക്കറ്റിലെ സ്റ്റാളുകളില്‍ കച്ചവടം ചെയ്യുകയും മൂന്നു മാസമായിട്ടും വാടക നല്‍കാത്തവര്‍ക്കുമെതിരെയാണ് നഗരസഭ നടപടികളുമായി രംഗത്തിറങ്ങിയത്. പഴയ മാർക്കറ്റിലെ വ്യാപാരികൾ കടമുറിലേലത്തിൽ പങ്കെടുക്കേണ്ടതില്ലെന്നും കുറഞ്ഞ വാടകക്ക് മുറി നൽകാമെന്നും അധികൃതർ […]

NEWS RECENT

സരസ് മേളക്കൊരുങ്ങി പട്ടാമ്പി

ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംസ്ഥാന കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് സരസ് മേള മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 7 വരെയുള്ള ദിവസങ്ങളിലായി പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിലെ മാര്‍ക്കറ്റ് പരിസരത്ത് നടക്കും. ദേശീയ തലത്തില്‍ തന്നെ ഏറ്റവും വലുതായ ഈ മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പട്ടാമ്പി ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വെച്ച് നടന്ന സ്വാഗതസംഘ രൂപീകരണ യോഗം പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി.വാപ്പുട്ടി അധ്യക്ഷത […]

NEWS RECENT

കേരളത്തിലെ സി.പി.എം ബംഗാളിലേക്ക് ഓടുകയാണെന്ന് എ.പി അനില്‍കുമാര്‍

ഫാസിസത്തിലൂടെ കേരളത്തിലെ സി. പി.എം ബംഗാളിലേക്ക് അതിവേഗതത്തിൽ ഓടിക്കൊണ്ടിരിക്കുകയാണെന്ന്‌ എ. പി അനിൽകുമാർ എം.എൽ.എ പറഞ്ഞു. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട്  കറുപ്പ് വസ്ത്രങ്ങൾ ധരിച്ച് “നോ മോർ ബ്ലഡ്ഷെഡ്” എന്ന പേരിൽ യൂത്ത്‌ കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി കുറ്റിപ്പുറത്ത് സംഘടിപ്പിച്ച പ്രകടനത്തിന്റെയും, പ്രതിഷേധ രാവിന്റെയും ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലേക്കാൾ കടുത്ത അവസ്ഥയാണ് കേരളത്തിലെ സി.പി.എമ്മിനെ കാത്തിരിക്കുന്നത്.  യൂത്ത്‌ കോൺഗ്രസ് മുന്നോട്ടു വെക്കുന്ന നോ മോർ ബ്ലഡ്ഷെഡ് എന്ന മുദ്രാവാക്ക്യം ഈ കാലഘട്ടവും , […]

MOVIE NEWS RECENT

തമ്പിന്‍റെ 40-ാം വാര്‍ഷികാഘോഷം നിളാതീരത്ത്

1978 ല്‍ റിലീസ് ചെയ്ത തമ്പിന്‍റെ 40-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും തിരുന്നാവായ നിളാതീരത്ത് ഒത്തു ചേരുന്നു. മാര്‍ച്ച് 17 ന് ചെമ്പിക്കലില്‍ ഭാരതപ്പുഴയിലാണ് ഒത്തു ചേരല്‍. 1977 നവംമ്പര്‍- ഡിസംബര്‍ കാലങ്ങളിലായാണ്  തിരുനാവയ ഭാരതപ്പുഴയോരത്ത്‌ അരവിന്ദന്‍ സിനിമ ചിത്രീകരിച്ചത്.  മണപ്പുറത്തായിരുന്നു സിനിമയ്ക്കായി സര്‍ക്കസ്സ് കൂടാരം നിര്‍മ്മിച്ചത്. സിനിമാവാര്‍ഷികാഘോഷത്തിനപ്പുറം ഭാരതപ്പുഴയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് സിനിമ നടന്‍ നെടുമുടി വേണു പറഞ്ഞു. അമിതമായ മണലെടുപ്പും മറ്റും കാരണം പുഴ ഇന്ന് ഏതാണ്ട് […]

NEWS RECENT

രാഷ്ട്രീയം സ്നേഹബന്ധിതമാകണം; പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

സഹജീവി സ്നേഹത്തിന്‍റെയും പരസ്പര സാഹോദര്യത്തിന്‍റെയും ഇടങ്ങളായി രാഷ്ട്രീയ മേഖലയെ തിരിച്ചുകൊണ്ടുവരുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് മുസ്ലീം ലീഗിന്‍റെ എഴുപതാം വാര്‍ഷിക ദിനാചരണത്തിന്‍റെ ഭാഗമായി മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിച്ച ‘ഹരിതം വിരിഞ്ഞ ഏഴ് പതിറ്റാണ്ട്’ എന്ന രാഷ്ട്രീയ കാമ്പയിനിൽ സമാധാന സൂചകമായി പ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവന്‍ അപഹരിക്കുകയും രക്തം […]

Ranjith
NEWS RECENT

വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വളാഞ്ചേരി പറമ്പത്ത് കാവ് വേലാഘോഷത്തിനിടെ ഇണക്കാളകൾക്ക് മുകളിലിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. മുളയങ്കാവ് കൂട്ടപ്പുലാക്കൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ രഞ്ജിത്താണ് (23) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. വെണ്ടല്ലൂർ പ്രദേശത്തെ വേലാഘോഷ കമ്മറ്റിക്കൊപ്പം ഉത്സവത്തിനെത്തിയതായിരുന്നു രജ്ഞിത്ത്. വൈദ്യുത കമ്പിയടക്കമുള്ള തടസങ്ങൾ മാറ്റാനായി രജ്ഞിത്ത് കാളയുടെ പുറത്തു കയറിയിരുന്നു. ഷോക്കേറ്റ് നിലത്തു വീണ ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേലാ ഘോഷം പ്രമാണിച്ച്  കെഎസ്ഇബി അധികൃതർ ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചിരുന്നു. വിവിധ […]

MOVIE OPINION RECENT

കാലം മായ്ക്കാത്ത ഓർമ്മകൾ

കാലം ഏറെ പിന്നിട്ടപ്പോൾ, കാലത്തിൻറെ കുത്തൊഴുക്കിൽ ഗതി മാറി ഒഴുകി മാറ്റങ്ങൾ നേരിട്ട മലയാള സിനിമ . ന്യൂ ജനറേഷൻ സിനിമകൾ തകർത്തു വാഴുന്ന ഈ കാലത്ത് പഴയ മലയാള സിനിമകളിലേക്ക് ദൃഷ്‌ടിയൂന്നിയാൽ കാണാം പുതു തലമുറയിലെ ഭൂരിഭാഗം പേർക്കും അന്യമായ കുറേ നല്ല കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും കൂടെ കുറേ നല്ല ഈരടികളും. ഒരു കാലത്തെ കേരളത്തിൻെറ തന്നെ പാരമ്പര്യവും, തനിമയും, കുടുംബ പുരാണങ്ങളും, ഗ്രാമഭംഗിയുമെല്ലാം എടുത്തു കാണിച്ചിരുന്ന സിനിമകളായിരുന്നു അവ. കേരളത്തിന് അതിൻെറതായ വ്യക്തിത്വം ചാർത്തികൊടുത്തവ […]

NEWS RECENT

കാഴ്ചയും അനുഭവവും പങ്കുവെച്ച് കവിതയുടെ കാർണിവൽ

പട്ടാമ്പി ഗവ. കോളേജിൽ നടക്കുന്ന ഇന്ത്യയിൽ കവിതയ്ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാർണിവലിന്റെ മുന്നാം പതിപ്പ് മാർച്ച് 9,10,11 തിയ്യതികളിലായി നടക്കുന്നു കവിത: പ്രതിരോധം, പ്രതിസംസ്കൃതി എന്ന പ്രമേയത്തെ മുൻ നിർത്തി നടത്തുന്ന ഇത്തവണത്തെ കാർണിവലിൽ ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും സാമുഹ്യ പ്രവർത്തകരും അതിഥികളായെത്തുന്നുണ്ട്. അഞ്ചു വേദികളിലായാണ് കാർണിവൽ നടക്കുക. കേരളീയ സാമൂഹ്യ പ്രതിരോധ ചരിത്രവും കവിതയും തമ്മിലുള്ള പാരസ്പര്യം അന്വേഷിക്കുന്ന സെമിനാറുകൾ, പ്രഭാഷണ പരമ്പര, നാടൻ പാട്ടുകൾ, പൊറാട്ടു […]