NEWS RECENT

കായിക മത്സരങ്ങള്‍ക്കൊപ്പം കൃഷിയും; വിളയൂരിലെ യുവാക്കളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു

വിളയൂര്‍ എടപ്പലം പ്രീമിയര്‍ ലീഗിലെ ചെറുപ്പക്കാരാണ് കൂട്ടായ്മയുടെ കായിക വിനോദങ്ങള്‍ക്കൊപ്പം കൃഷി കൂടി നടത്തുകയെന്ന ആശയവുമായി രംഗത്തെത്തിയത്. ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഇറക്കിയ ഗ്രോബാഗ് ജൈവപച്ചക്കറി കൃഷിയിലെ വിളവെടുപ്പ് നടന്നു. ഒരു വര്‍ഷം മുന്‍പാണ് വിളയൂര്‍ എടപ്പലത്ത് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ കായികകൂട്ടായ്മ ആരംഭിച്ചത്. ഫുട്ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തിവരുന്ന യുവാക്കളുടെ നേതൃത്വത്തിലാണ് കൂട്ടത്തില്‍ കൃഷിയും ഒരു മത്സരയിനമാക്കി രംഗത്തിറങ്ങിയത്. 160ഓളം വരുന്ന യുവക്കളും കുട്ടികളും മുതിര്‍ന്നവരുമടക്കം വരുന്നവരുടെ നേതൃത്വത്തിലായിരുന്നു 12 ടെറസുകളിലായി […]

NEWS RECENT

വെള്ളിയാങ്കല്ല് തടയണയിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം

ലക്ഷകണക്കിന് ആളുകൾക്ക് കുടിവെള്ളം നൽകുന്ന വെള്ളിയാങ്കല്ല് തടയണയിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം. കുടിവെള്ള പദ്ധതിയുടെ കിണറുകൾ സ്ഥിതി ചെയ്യുന്ന 200 മീറ്റർ ചുറ്റളവിലാണ് സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളുന്നത്.തൃത്താല ഹൈസ്കൂളിന് സമീപം ഉപയോഗശൂന്യമായി കിടക്കുന്ന എം.ആർ.എസ്. കെട്ടിടത്തിന്റെ പുറക് വശത്തെ ഭാരതപ്പുഴയാണ് വ്യാപക മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് കെട്ടിടത്തിലേക്ക് പോവുന്ന വഴിയിലും രൂക്ഷമായ തോതിൽ മാലിന്യം തള്ളുന്നുണ്ട്. ഉപയോശൂന്യമായ കെട്ടിടത്തിന്റെ പുറക് വശത്താണ് പ്രധാനമായും മാലിന്യം […]

NEWS RECENT

പളളിപ്പുറം ഗവ: ആശുപത്രിയില്‍ എസ് വൈ എസ് ശുദ്ധ ജല പദ്ധതിക്ക് തുടക്കമായി

പളളിപ്പുറം: നൂറ് കണക്കിന് സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ പളളിപ്പുറം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ശുദ്ധ ജലക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ ജീവകാരുണ്യ സാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുന്ന പരുതൂര്‍ സര്‍ക്കിള്‍ എസ് വൈ എസ് സാന്ത്വനം ചാരിറ്റി സെല്‍ മുന്‍കയ്യെടുത്ത് സ്ഥാപിക്കുന്ന അര ലക്ഷം രൂപ വരുന്ന ഹൈടക് ഫില്‍ട്ടേര്‍ഡ് വാട്ടര്‍ കൂളര്‍ സമര്‍പ്പണം വ്യാഴാഴ്ച്ച കാലത്ത് പത്ത് മണിക്ക് പളളിപ്പുറം ഗവ: ആശുപത്രിയില്‍ നടന്നു. കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോണ്‍ പ്രസിഡന്‍റ് എം […]

NEWS RECENT

അറബിക് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

പട്ടാമ്പി: വിദ്യാഭ്യാസമാണ് സമൂഹത്തിന് ദിശാബോധം നൽകുന്നതെന്നും കാലാനുസൃതമായ പഠന പ്രവർത്തനങ്ങളിലൂടെ മാത്രമേ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാവൂ എന്നും പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ കെ.പി. ബാപ്പുട്ടി പറഞ്ഞു. പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ അറബിക് അസാസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.എസ്. ഷീല അധ്യക്ഷത വഹിച്ചു. അറബിക് വകുപ്പ് മേധാവി ഡോ.പി. അബ്ദു, മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ. കരീം, കെ.പി.എ. റസാഖ് ശങ്കരമംഗലം, അറബിക് അസോസിയേഷൻ സെക്രട്ടറി കെ. അഷ്റഫ് അലി വാഫി, നാസർ അൻസാരി […]

NEWS RECENT

അവശനായ മൂർഖൻ പാമ്പിൻെറ ജീവൻ രക്ഷപ്പെടുത്തി ‘കൈപ്പുറം അബ്ബാസ്’ വീണ്ടും ജനശ്രദ്ധ നേടുന്നു

പള്ളിപ്പുറം: പരുതൂർ സ്വദേശി പരുവ കുളത്തിൽ സുരേഷിന്റെ വീടിലെ ചാക്കുകൾക്കിടയിൽ രണ്ടു മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ ബുധനാഴ്ച രാവിലെ വീട്ടുകാർ കണ്ടത്. ഉടനെ പാമ്പ് പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിനെ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ അബ്ബാസ് ഭക്ഷണവും വെള്ളവും ലഭിക്കാത്തതുമൂലം ക്ഷീണിച്ച നിലയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. കഠിനമായ ചൂട് മൂലം തൊലി കേടുപാടുകൾ സംഭവിക്കുകയും ജീവൻപോലും നഷ്ടപ്പെടും എന്ന അവസ്ഥയിൽ നിന്നാണ് മൂർഖൻ പാമ്പിൻെറ ജീവൻ രക്ഷിച്ചത്. ഒരുമണിക്കൂറോളം വെള്ളം നിറച്ച ബക്കറ്റിൽ പാമ്പിനെ ഇട്ടുവക്കുകയും […]

NEWS RECENT

വട്ടപ്പാറ അപകടങ്ങൾക്ക് അറുതി വരുത്തുക -ജനകീയ കമ്മിറ്റി അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ അപകട പരമ്പരകൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് മേഖലയിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി വട്ടപ്പാറ ജനകീയ കമ്മിറ്റി അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു കോഴിക്കോട് തൃശൂർ പാതയിലെ പ്രധാന അപകടമേഖലയായ വട്ടപ്പാറയിലെ അപകടങ്ങളിൽ ജീവൻ ഹോമിച്ച നൂറുകണക്കിന് നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു തുടക്കമായ സത്യാഗ്രഹ പന്തലിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിപേരാണ് എത്തിയത് വളാഞ്ചേരി പട്ടണത്തിൽ നിന്നും‌ ഏകദേശം രണ്ടുകിലോമീറ്റർ മാറിയുള്ള വട്ടപ്പാറയിലെ അപകടങ്ങൾക്ക് ശ്വാസത പരിഹാരം കാണുക കാലങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച കഞ്ഞിപ്പുര […]

NEWS RECENT

ബൈത്തുറഹ്മ കട്ടിലവെക്കൽ; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു

കൊപ്പം: പുലാശ്ശേരി മസ്ജിദുൽ ഫാറൂഖ് മുൻസെക്രട്ടറിയും, ദീർഘകാലം പുലാശ്ശേരി മദ്രസ, പള്ളി കാര്യങ്ങളിൽ സജീവ പ്രവർത്തകനായിരുന്ന മർഹും മൂച്ചിക്കൂട്ടത്തിൽ ഹനീഫയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ വീടിന്റെ കട്ടിലവെക്കൽ കർമ്മം സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച നടന്നു. ടി.അബ്ദുസമദ്, ഇ.മുസ്തഫ മാസ്റ്റർ, പി.പി. മാമൂട്ടി മൗലവി, കെ.പി. അബൂബക്കർ ഹാജി, പി.പി. അലി, ടി. ജമാൽ, പി. ശിഹാബ്, വി.പി. ഖിളർ, അബ്ദു.ടി.റിയാസ്, അലി മേൽമുറി, എന്നിവരും മറ്റു ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. […]

NEWS RECENT

രണ്ടത്താണിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ദേശീയ പാത രണ്ടത്താണി ജമാഅത്ത് പള്ളിക്ക് സമീപം ബസും  കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു. അപകടത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത് . രാത്രികാല സർവ്വീസ് നടത്തുന്ന സോണി ബസും കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറും കുട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ കണ്ണൂർ കേളകം സ്വദേശികളായ മുത്തശനും, പേരക്കുട്ടിയുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഡോമിനിക് ജോസഫ്(55), ഡാൻ ജോർജ് (മൂന്ന്) എന്നിവരാണ് മരിച്ചവർ. മേഴ്സി (50), […]

NEWS RECENT

കവിതയുടെ കാര്‍ണിവല്‍ കൊടിയിറങ്ങി

പട്ടാമ്പി: മൂന്നുനാള്‍ പട്ടാമ്പി ഗവ. കോളേജില്‍ നടന്നുവന്ന കവിതയുടെ കാര്‍ണിവല്‍ സമാപിച്ചു. ഞായറാഴ്ച രാവിലെമുതല്‍ വിവിധവിഷയങ്ങളില്‍ പ്രഭാഷണം, കവിതാ അവതരണം, കവിതയെ പരിചയപ്പെടുത്തല്‍, ചിത്രപ്രദര്‍ശനം, കവിസംഗമം എന്നിവ നടന്നു. ‘നവീന കവിതയിലെ കലാപങ്ങളും രാഷ്ട്രീയ ആധുനികതയും’, ‘ആധുനികാന്തരതയുടെ സൂക്ഷ്മരാഷ്ട്രീയം’, ‘മലയാള കവിതയുടെ ഭൂതവര്‍ത്തമാനങ്ങള്‍’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു. കാര്‍ണിവലില്‍ ശനിയാഴ്ച വൈകീട്ട് കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദേശീയ കവിസമ്മേളനത്തില്‍ ചന്ദ്രകാന്ത പാട്ടീല്‍, മംമ്താ സാഗര്‍ എന്നിവര്‍ കവിതയുടെ ഇന്ത്യന്‍ പശ്ചാത്തലം വിശദീകരിച്ചു. കവി കല്‍പ്പറ്റ […]

NEWS RECENT

ഉയര്‍ച്ച കാത്ത് പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം

പട്ടാമ്പി: പരാധീനതകള്‍ക്കിടയിലും ഉയര്‍ച്ചകാത്തിരിപ്പാണ് പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം. നവകേരളമിഷന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ആരോഗ്യവകുപ്പ് സാമൂഹിക കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തേണ്ട അര്‍ഹത പള്ളിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിനുണ്ട്. ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള പരുതൂര്‍ പഞ്ചായത്തിലാണ് കേന്ദ്രം. ജനസംഖ്യ കാല്‍ലക്ഷത്തിലധികമാണ്. ഇതില്‍ 19 ശതമാനവും പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവരാണ്. പഞ്ചായത്തിന് ചുറ്റും തൂതപ്പുഴയും ഭാരതപ്പുഴയും റെയില്‍വേ ലൈനുമാണ്. വിദഗ്ധചികിത്സ കിട്ടാന്‍ വളാഞ്ചേരി, കൊപ്പം, പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളിലെത്താന്‍ പതിനഞ്ചിലധികം കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കേന്ദ്രത്തിന് രണ്ടേക്കറിലധികം സ്ഥലമുണ്ട്. വാഹനം, കുടിവെള്ളസൗകര്യം എന്നിവയും ലഭ്യമാണ്. ഇപ്പോള്‍ കേന്ദ്രം ഫാര്‍മസിസ്റ്റ് ഇല്ലാത്തതിനാലും […]