NEWS RECENT

സരസ്മേള കൊടിയിറങ്ങി

പട്ടാമ്പി : പത്ത് ദിവസമായി പട്ടാമ്പിയില്‍ നടന്ന് വന്ന സരസ് മേള ആഘോഷത്തിന് കൊടിയിറങ്ങി. സരസ് മേളയുടെ സമാപന സമ്മേളനം എം.ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ടി.ആര്‍ അജയനെയും കവയത്രി സാഹിറ കുറ്റിപ്പുറത്തിനെയും ചടങ്ങില്‍ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ പുരസ്‌ക്കാരം നല്‍കി. സരസ് മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ നിന്ന് മുതുതല, ഓങ്ങല്ലൂര്‍ […]

NEWS RECENT

സരസ് മേള; സുഷമയാണ് താരം !

പട്ടാമ്പി : ഹരിയാനയിലെ ഉള്‍ഗ്രാമത്തിലെ വീടുകളില്‍ നിന്നും സ്ത്രീകളെ പുറത്തേക്കിറക്കിയ വനിതയാണ് സുഷമറാണി. അടുക്കളയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സ്ത്രീകളെ സ്വന്തമായി തൊഴില്‍ ചെയ്യാന്‍ പ്രചോദനമായ ഈ സ്ത്രീരത്‌നം ഇന്ന് ഹരിയാന ആഭരണങ്ങളുമായി സരസ് മേളയിലെ സ്റ്റാളില്‍ ഉണ്ട്. ഇന്ത്യന്‍ തലസ്ഥാനത്തിനെ ചുറ്റികിടക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഹരിയാനയിലെ  പഞ്ച്കുല ജില്ലയിലെ ഗേടി ഗ്രാമത്തിലേയ്ക്ക് വിവാഹം കഴിച്ച് വന്ന സ്ത്രീയാണ് സുഷമ റാണി. സ്ത്രീകള്‍ എല്ലാം മുഖം മറച്ച് മാത്രം കാണപ്പെടുന്ന ഗ്രാമമായിരുന്നു ഗേടി. അവിടുത്തെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍പോലും അനുവാദം […]

NEWS RECENT

സരസ് മേളയില്‍ താരമായി പോത്രേകുലുവും ലിട്ടി ചോക്കയും

പട്ടാമ്പി : തീയില്‍ കുടം കമിഴ്ത്തിയിട്ട് തിളപ്പിച്ച പാലില്‍ മുക്കിയ വെളളതുണി കുടത്തിന്‍മേല്‍ വിരിച്ചാല്‍ കിട്ടുന്ന നേര്‍ത്ത പാല്‍പാടയില്‍ അണ്ടിപ്പരിപ്പും നിലക്കടല പൊടിച്ചതും ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് മടക്കി കഴിക്കാന്‍ തയ്യാറാക്കുന്നതാണ് പോത്രേക്കുലു. ആന്ധ്രക്കാരുടെ പ്രധാന മധുര വിഭവമായ പോത്രേകുലുവാണ് മേളയിലെ താരം. ബുരേലു, ചക്കരപൊങ്കല്‍, ഹൈദ്രാബാദ് ദം ബിരിയാണി, വെജ് പക്കോടി, മിര്‍ച്ചി ബജി എന്നിവയാണ് ആന്ധ്രക്കാരുടെ മറ്റ് വിഭവങ്ങള്‍. കടല പരിപ്പ്, നെയ്യ്, ശര്‍ക്കരപാനി എന്നിവചേര്‍ത്ത് കുഴച്ച് ഉരുട്ടിയെടുത്തതില്‍ അരിയും ഉഴുന്നും അരച്ച് ചേര്‍ത്തതില്‍ […]

NEWS RECENT

ഭിന്നലിംഗക്കാരുടെ ജ്യൂസ്‌കോര്‍ണര്‍; ഒരു മണിക്കൂര്‍ക്കൊണ്ട് നേടിയത് പന്ത്രണ്ടായിരം രൂപ

പട്ടാമ്പി: സരസ് മേളയിലെ ട്രാന്‍സ്‌ജെന്റേഴ്‌സ് ജ്യൂസ് കോര്‍ണറില്‍ ഒരു മണിക്കൂര്‍ കൊണ്ട് വിറ്റത് പന്ത്രണ്ടായിരം രൂപയുടെ ജ്യൂസുകള്‍. പണിമുടക്ക് ദിവസമായ തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഭിന്നലിംഗക്കാരുടെ കുടുംബശ്രീ സംഘമായ കോഴിക്കോട് പുനര്‍ജ്ജന്മം ജ്യൂസ് വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചത്. ഒരു മണിക്കൂര്‍കൊണ്ട് പഴങ്ങള്‍ തീര്‍ന്നു. പണിമുടക്കായതിനാല്‍ വളരെയധികം തിരക്കാണ് ഫുഡ്‌കോര്‍ട്ടില്‍ അനുഭവപ്പെട്ടത്. കൂടുതല്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഒരു മണിക്കൂര്‍കൊണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സ് ജ്യൂസ് വില്‍പ്പന നിര്‍ത്തി. എന്നാലും വന്ന നിമിഷങ്ങള്‍ക്കൊണ്ട് പന്ത്രണ്ടായിരം രൂപ നേടാനായതില്‍ സന്തോഷത്തിലാണ് പുനര്‍ജന്മം […]

NEWS RECENT

അങ്ങാടിപ്പുറത്ത്‌ പുസ്തകപ്പൂരം ആരംഭിച്ചു

കൊളത്തൂർ: അങ്ങാടിപ്പുറത്ത്‌ പുസ്തകപ്പൂരം വള്ളുവനാട്‌ സാംസ്കാരിക വേദി ആരംഭിച്ചു. നന്തനാർ അനുസ്മരണവുമായി ബന്ദപ്പെട്ടാണു ഉണ്ണിക്കുട്ടന്റെ ലോകം പുസ്തകപ്പൂരം പൂര നഗരിയിൽ പ്രമുഖ എഴുത്ത്‌കാരൻ റഹ്മാൻ കിടങ്ങയം കഥാകൃത്ത്‌ സുരേഷ്‌ തെക്കീട്ടിലിനു പുസ്തകം നൽകി സ്റ്റാൾ ഉദ്ഘാടനം നിർ വഹിച്ചു. പ്രമുഖ പ്രസാദകരുടെ പുസ്തകങ്ങളും പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും ലഭ്യമാണു.

NEWS RECENT

മലപ്പുറം നഗരസഭയുടെ തൈക്വോണ്ടോ പരിശീലനത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം നഗരസഭ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തൈക്വോണ്ടോ പരിശീലനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറത്ത് നടന്നു. മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കളില്‍ നടന്ന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉത്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ന് സര്‍വസാധാരണമായി തീര്‍ന്നിരിക്കുകയാണ്. ഇതിന് പ്രതിവിധിയായി ഇത്തരം ആയോധനമുറകള്‍ സത്രീകള്‍ക്ക് ഗുണം ചെയ്യുമെന്നും ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. നഗരസഭയിലെ വിവിധ സ്ക്കൂളുകളിലെ നൂറോളം വരുന്ന കുട്ടികളാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അധ്യക്ഷയായിരുന്നു. അഡ്വ.മറിയുമ്മ ശരീഫ് […]

NEWS RECENT

മുതിർന്ന പൗരൻമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സേഫ്റ്റി സെക്യൂരിറ്റി എന്ന പേരിൽ മുതിർന്ന പൗരൻമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ നടന്ന ശിൽപ്പശാല പി.ഉബൈദുള്ള എം.എൽ.എ ഉത്ഘാടനം ചെയതു. മുതിർന്ന പൗരൻമാരിൽ പലരും ഇപ്പോഴും അവശതയനുഭവിക്കുന്നവരാണെന്നും ഇവർക്ക് തുണയാകേണ്ട മക്കൾ തന്നെ ഇവരെ വൃദ്ധസദനങ്ങളിലും മറ്റും തള്ളുന്ന കാഴ്ചയാണ് കാണുന്നതെന്നും ഇതിന് കൂടി മാറ്റം വരുത്താൻ തയ്യാറാകണമെന്നും ഉബൈദുള്ള പറഞ്ഞു.മുതിർന്ന പൗരൻമാർക്കായി ജില്ലാ പോലീസ് തുടങ്ങിയ ഈ പദ്ധതി അഭിനന്ദനാർഹമാണെന്നും ഉബൈദുള്ളക്കുട്ടിച്ചേർത്തു.ചടങ്ങിൽ മലപ്പുറം എസ്.പി ദേബേഷ് […]

NEWS

ദേശീയപാത: മലപ്പുറത്ത് സര്‍വെ ആരംഭിച്ചു

ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള സർവ്വേക്കാണ് മലപ്പുറം ജില്ലയിൽ തിങ്കളാഴ്ച തുടക്കമായത്. കുറ്റിപ്പുറം പാലത്തിന്റെ സമീപത്ത് നിന്നാണ് സർവേ നടപടികൾ ആരംഭിച്ചത്. കുറ്റിപ്പുറം പാലം മുതൽ ജില്ലാ അതിർത്തിയായ ഇടിമൂഴിക്കൽ വരെയുള്ള ഭാഗങ്ങളിലാണ് സർവേ നടത്തുക. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് കുറ്റിപ്പുറത്തുനിന്ന് സർവേ  ആരംഭിച്ചത്. അതിര് തിരിച്ച് കല്ലിടലും റോഡിന്റെ സെൻട്രൽ മാർക്കിംഗും ദേശീയപാത അധികൃതർ നിർവഹിച്ചു. മാർക്ക് ചെയ്ത ഭാഗങ്ങളിൽ ജില്ലാ റവന്യൂ അധികൃതർ കണക്കെടുപ്പു നടത്തി നഷ്ടപരിഹാരത്തുകയും  നിശ്ചയിച്ചു.   ജില്ലയിൽ മൂന്നുതവണ […]

NEWS RECENT

കരിങ്കല്‍ക്വാറിക്കും ക്രഷറിക്കുമെതിരെ നാട്ടുക്കാർ പ്രതിഷേധത്തിൽ

വല്ലപ്പുഴ ചൂരക്കോട് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ക്വാറിക്കും ക്രഷറിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുക്കാര്‍ രംഗത്ത്. 10 വര്‍ഷക്കാലത്തോളമായി ഇൗ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നത്. പാറമടക്കും ക്വാറിക്കും ലെെസന്‍സ് പുതുക്കി നല്‍കരുതെന്ന ആവിശ്യം ഉന്നയിച്ച് കൊണ്ട് നാട്ടുക്കാരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച പരിസ്ഥിതി ജാഗ്രത സമിതി പ്രതിഷേധത്തിനെരുങ്ങുകയാണ്. പാറമടയില്‍ നിന്നുമുള്ള പൊടി അസുകങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് നാട്ടുക്കാരുടെ പരാതി. പാറമടയിലെ ഇടക്കിടെ ഉള്ള കുഴല്‍കിണര്‍ നിര്‍മ്മാണം മൂലംകുടിവെള്ളക്ഷാമവും രൂക്ഷമാണ്. പ്രദേശത്തെ പാടങ്ങളില്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. ജില്ലാമനുഷ്യവകാശകമ്മീഷന്‍ നിലവില്‍ […]

NEWS RECENT

വിളത്തുർ കൊഴിയാംപറമ്പ് കുടിവെള്ള പദ്ധതി തുറന്നു കൊടുത്തു

കൈപ്പുറം: പട്ടാമ്പി ബ്ലോക്ക് 5,70,000 രൂപ ചിലവഴിച്ച് നിർമ്മിച്ച വിളത്തുർ കൊഴിയാംപറമ്പ് കുടിവെള്ള പദ്ധതി പട്ടാമ്പി ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീന ഷുക്കൂർ അധ്യക്ഷതവഹിച്ചു. പി.ടി മുഹമ്മദ് കുട്ടി ഹാജി, ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ.കെ.എ. അസീസ്, പഞ്ചായത്ത് അംഗം മുബഷിറ സൈതാലികുട്ടി, സുലൈമാൻ, ഗോപാലൻ നായർ. പി.ടി. ബാവനു ഹാജി, പി.ടി. ഹംസ, ഉണ്ണി എന്നിവർ പങ്കെടുത്തു.