NEWS RECENT

അറബിക് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

പട്ടാമ്പി: വിദ്യാഭ്യാസമാണ് സമൂഹത്തിന് ദിശാബോധം നൽകുന്നതെന്നും കാലാനുസൃതമായ പഠന പ്രവർത്തനങ്ങളിലൂടെ മാത്രമേ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാവൂ എന്നും പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ കെ.പി. ബാപ്പുട്ടി പറഞ്ഞു. പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ അറബിക് അസാസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.എസ്. ഷീല അധ്യക്ഷത വഹിച്ചു. അറബിക് വകുപ്പ് മേധാവി ഡോ.പി. അബ്ദു, മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ. കരീം, കെ.പി.എ. റസാഖ് ശങ്കരമംഗലം, അറബിക് അസോസിയേഷൻ സെക്രട്ടറി കെ. അഷ്റഫ് അലി വാഫി, നാസർ അൻസാരി […]

NEWS RECENT

അവശനായ മൂർഖൻ പാമ്പിൻെറ ജീവൻ രക്ഷപ്പെടുത്തി ‘കൈപ്പുറം അബ്ബാസ്’ വീണ്ടും ജനശ്രദ്ധ നേടുന്നു

പള്ളിപ്പുറം: പരുതൂർ സ്വദേശി പരുവ കുളത്തിൽ സുരേഷിന്റെ വീടിലെ ചാക്കുകൾക്കിടയിൽ രണ്ടു മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ ബുധനാഴ്ച രാവിലെ വീട്ടുകാർ കണ്ടത്. ഉടനെ പാമ്പ് പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിനെ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ അബ്ബാസ് ഭക്ഷണവും വെള്ളവും ലഭിക്കാത്തതുമൂലം ക്ഷീണിച്ച നിലയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. കഠിനമായ ചൂട് മൂലം തൊലി കേടുപാടുകൾ സംഭവിക്കുകയും ജീവൻപോലും നഷ്ടപ്പെടും എന്ന അവസ്ഥയിൽ നിന്നാണ് മൂർഖൻ പാമ്പിൻെറ ജീവൻ രക്ഷിച്ചത്. ഒരുമണിക്കൂറോളം വെള്ളം നിറച്ച ബക്കറ്റിൽ പാമ്പിനെ ഇട്ടുവക്കുകയും […]

NEWS RECENT

വട്ടപ്പാറ അപകടങ്ങൾക്ക് അറുതി വരുത്തുക -ജനകീയ കമ്മിറ്റി അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ അപകട പരമ്പരകൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് മേഖലയിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി വട്ടപ്പാറ ജനകീയ കമ്മിറ്റി അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു കോഴിക്കോട് തൃശൂർ പാതയിലെ പ്രധാന അപകടമേഖലയായ വട്ടപ്പാറയിലെ അപകടങ്ങളിൽ ജീവൻ ഹോമിച്ച നൂറുകണക്കിന് നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു തുടക്കമായ സത്യാഗ്രഹ പന്തലിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിപേരാണ് എത്തിയത് വളാഞ്ചേരി പട്ടണത്തിൽ നിന്നും‌ ഏകദേശം രണ്ടുകിലോമീറ്റർ മാറിയുള്ള വട്ടപ്പാറയിലെ അപകടങ്ങൾക്ക് ശ്വാസത പരിഹാരം കാണുക കാലങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച കഞ്ഞിപ്പുര […]

NEWS RECENT

ബൈത്തുറഹ്മ കട്ടിലവെക്കൽ; പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നിർവഹിച്ചു

കൊപ്പം: പുലാശ്ശേരി മസ്ജിദുൽ ഫാറൂഖ് മുൻസെക്രട്ടറിയും, ദീർഘകാലം പുലാശ്ശേരി മദ്രസ, പള്ളി കാര്യങ്ങളിൽ സജീവ പ്രവർത്തകനായിരുന്ന മർഹും മൂച്ചിക്കൂട്ടത്തിൽ ഹനീഫയുടെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മ വീടിന്റെ കട്ടിലവെക്കൽ കർമ്മം സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച നടന്നു. ടി.അബ്ദുസമദ്, ഇ.മുസ്തഫ മാസ്റ്റർ, പി.പി. മാമൂട്ടി മൗലവി, കെ.പി. അബൂബക്കർ ഹാജി, പി.പി. അലി, ടി. ജമാൽ, പി. ശിഹാബ്, വി.പി. ഖിളർ, അബ്ദു.ടി.റിയാസ്, അലി മേൽമുറി, എന്നിവരും മറ്റു ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. […]

MOVIE OPINION RECENT

കാലം മായ്ക്കാത്ത ഓർമ്മകൾ

കാലം ഏറെ പിന്നിട്ടപ്പോൾ, കാലത്തിൻറെ കുത്തൊഴുക്കിൽ ഗതി മാറി ഒഴുകി മാറ്റങ്ങൾ നേരിട്ട മലയാള സിനിമ . ന്യൂ ജനറേഷൻ സിനിമകൾ തകർത്തു വാഴുന്ന ഈ കാലത്ത് പഴയ മലയാള സിനിമകളിലേക്ക് ദൃഷ്‌ടിയൂന്നിയാൽ കാണാം പുതു തലമുറയിലെ ഭൂരിഭാഗം പേർക്കും അന്യമായ കുറേ നല്ല കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും കൂടെ കുറേ നല്ല ഈരടികളും. ഒരു കാലത്തെ കേരളത്തിൻെറ തന്നെ പാരമ്പര്യവും, തനിമയും, കുടുംബ പുരാണങ്ങളും, ഗ്രാമഭംഗിയുമെല്ലാം എടുത്തു കാണിച്ചിരുന്ന സിനിമകളായിരുന്നു അവ. കേരളത്തിന് അതിൻെറതായ വ്യക്തിത്വം ചാർത്തികൊടുത്തവ […]