NEWS RECENT

സരസ്മേള കൊടിയിറങ്ങി

പട്ടാമ്പി : പത്ത് ദിവസമായി പട്ടാമ്പിയില്‍ നടന്ന് വന്ന സരസ് മേള ആഘോഷത്തിന് കൊടിയിറങ്ങി. സരസ് മേളയുടെ സമാപന സമ്മേളനം എം.ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു. സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ടി.ആര്‍ അജയനെയും കവയത്രി സാഹിറ കുറ്റിപ്പുറത്തിനെയും ചടങ്ങില്‍ ആദരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് സരസ് മേളയുടെ സമാപന സമ്മേളനത്തില്‍ പുരസ്‌ക്കാരം നല്‍കി. സരസ് മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ നിന്ന് മുതുതല, ഓങ്ങല്ലൂര്‍ […]

NEWS RECENT

സരസ് മേള; സുഷമയാണ് താരം !

പട്ടാമ്പി : ഹരിയാനയിലെ ഉള്‍ഗ്രാമത്തിലെ വീടുകളില്‍ നിന്നും സ്ത്രീകളെ പുറത്തേക്കിറക്കിയ വനിതയാണ് സുഷമറാണി. അടുക്കളയില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന സ്ത്രീകളെ സ്വന്തമായി തൊഴില്‍ ചെയ്യാന്‍ പ്രചോദനമായ ഈ സ്ത്രീരത്‌നം ഇന്ന് ഹരിയാന ആഭരണങ്ങളുമായി സരസ് മേളയിലെ സ്റ്റാളില്‍ ഉണ്ട്. ഇന്ത്യന്‍ തലസ്ഥാനത്തിനെ ചുറ്റികിടക്കുന്ന സംസ്ഥാനമാണ് ഹരിയാന. ഹരിയാനയിലെ  പഞ്ച്കുല ജില്ലയിലെ ഗേടി ഗ്രാമത്തിലേയ്ക്ക് വിവാഹം കഴിച്ച് വന്ന സ്ത്രീയാണ് സുഷമ റാണി. സ്ത്രീകള്‍ എല്ലാം മുഖം മറച്ച് മാത്രം കാണപ്പെടുന്ന ഗ്രാമമായിരുന്നു ഗേടി. അവിടുത്തെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍പോലും അനുവാദം […]

NEWS RECENT

സരസ് മേളയില്‍ താരമായി പോത്രേകുലുവും ലിട്ടി ചോക്കയും

പട്ടാമ്പി : തീയില്‍ കുടം കമിഴ്ത്തിയിട്ട് തിളപ്പിച്ച പാലില്‍ മുക്കിയ വെളളതുണി കുടത്തിന്‍മേല്‍ വിരിച്ചാല്‍ കിട്ടുന്ന നേര്‍ത്ത പാല്‍പാടയില്‍ അണ്ടിപ്പരിപ്പും നിലക്കടല പൊടിച്ചതും ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് മടക്കി കഴിക്കാന്‍ തയ്യാറാക്കുന്നതാണ് പോത്രേക്കുലു. ആന്ധ്രക്കാരുടെ പ്രധാന മധുര വിഭവമായ പോത്രേകുലുവാണ് മേളയിലെ താരം. ബുരേലു, ചക്കരപൊങ്കല്‍, ഹൈദ്രാബാദ് ദം ബിരിയാണി, വെജ് പക്കോടി, മിര്‍ച്ചി ബജി എന്നിവയാണ് ആന്ധ്രക്കാരുടെ മറ്റ് വിഭവങ്ങള്‍. കടല പരിപ്പ്, നെയ്യ്, ശര്‍ക്കരപാനി എന്നിവചേര്‍ത്ത് കുഴച്ച് ഉരുട്ടിയെടുത്തതില്‍ അരിയും ഉഴുന്നും അരച്ച് ചേര്‍ത്തതില്‍ […]

NEWS RECENT

ഭിന്നലിംഗക്കാരുടെ ജ്യൂസ്‌കോര്‍ണര്‍; ഒരു മണിക്കൂര്‍ക്കൊണ്ട് നേടിയത് പന്ത്രണ്ടായിരം രൂപ

പട്ടാമ്പി: സരസ് മേളയിലെ ട്രാന്‍സ്‌ജെന്റേഴ്‌സ് ജ്യൂസ് കോര്‍ണറില്‍ ഒരു മണിക്കൂര്‍ കൊണ്ട് വിറ്റത് പന്ത്രണ്ടായിരം രൂപയുടെ ജ്യൂസുകള്‍. പണിമുടക്ക് ദിവസമായ തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഭിന്നലിംഗക്കാരുടെ കുടുംബശ്രീ സംഘമായ കോഴിക്കോട് പുനര്‍ജ്ജന്മം ജ്യൂസ് വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചത്. ഒരു മണിക്കൂര്‍കൊണ്ട് പഴങ്ങള്‍ തീര്‍ന്നു. പണിമുടക്കായതിനാല്‍ വളരെയധികം തിരക്കാണ് ഫുഡ്‌കോര്‍ട്ടില്‍ അനുഭവപ്പെട്ടത്. കൂടുതല്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഒരു മണിക്കൂര്‍കൊണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സ് ജ്യൂസ് വില്‍പ്പന നിര്‍ത്തി. എന്നാലും വന്ന നിമിഷങ്ങള്‍ക്കൊണ്ട് പന്ത്രണ്ടായിരം രൂപ നേടാനായതില്‍ സന്തോഷത്തിലാണ് പുനര്‍ജന്മം […]

NEWS RECENT

അങ്ങാടിപ്പുറത്ത്‌ പുസ്തകപ്പൂരം ആരംഭിച്ചു

കൊളത്തൂർ: അങ്ങാടിപ്പുറത്ത്‌ പുസ്തകപ്പൂരം വള്ളുവനാട്‌ സാംസ്കാരിക വേദി ആരംഭിച്ചു. നന്തനാർ അനുസ്മരണവുമായി ബന്ദപ്പെട്ടാണു ഉണ്ണിക്കുട്ടന്റെ ലോകം പുസ്തകപ്പൂരം പൂര നഗരിയിൽ പ്രമുഖ എഴുത്ത്‌കാരൻ റഹ്മാൻ കിടങ്ങയം കഥാകൃത്ത്‌ സുരേഷ്‌ തെക്കീട്ടിലിനു പുസ്തകം നൽകി സ്റ്റാൾ ഉദ്ഘാടനം നിർ വഹിച്ചു. പ്രമുഖ പ്രസാദകരുടെ പുസ്തകങ്ങളും പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും ലഭ്യമാണു.

NEWS RECENT

കരിങ്കല്‍ക്വാറിക്കും ക്രഷറിക്കുമെതിരെ നാട്ടുക്കാർ പ്രതിഷേധത്തിൽ

വല്ലപ്പുഴ ചൂരക്കോട് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ക്വാറിക്കും ക്രഷറിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുക്കാര്‍ രംഗത്ത്. 10 വര്‍ഷക്കാലത്തോളമായി ഇൗ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നത്. പാറമടക്കും ക്വാറിക്കും ലെെസന്‍സ് പുതുക്കി നല്‍കരുതെന്ന ആവിശ്യം ഉന്നയിച്ച് കൊണ്ട് നാട്ടുക്കാരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച പരിസ്ഥിതി ജാഗ്രത സമിതി പ്രതിഷേധത്തിനെരുങ്ങുകയാണ്. പാറമടയില്‍ നിന്നുമുള്ള പൊടി അസുകങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് നാട്ടുക്കാരുടെ പരാതി. പാറമടയിലെ ഇടക്കിടെ ഉള്ള കുഴല്‍കിണര്‍ നിര്‍മ്മാണം മൂലംകുടിവെള്ളക്ഷാമവും രൂക്ഷമാണ്. പ്രദേശത്തെ പാടങ്ങളില്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. ജില്ലാമനുഷ്യവകാശകമ്മീഷന്‍ നിലവില്‍ […]

NEWS RECENT

വിളത്തുർ കൊഴിയാംപറമ്പ് കുടിവെള്ള പദ്ധതി തുറന്നു കൊടുത്തു

കൈപ്പുറം: പട്ടാമ്പി ബ്ലോക്ക് 5,70,000 രൂപ ചിലവഴിച്ച് നിർമ്മിച്ച വിളത്തുർ കൊഴിയാംപറമ്പ് കുടിവെള്ള പദ്ധതി പട്ടാമ്പി ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഫീന ഷുക്കൂർ അധ്യക്ഷതവഹിച്ചു. പി.ടി മുഹമ്മദ് കുട്ടി ഹാജി, ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ.കെ.എ. അസീസ്, പഞ്ചായത്ത് അംഗം മുബഷിറ സൈതാലികുട്ടി, സുലൈമാൻ, ഗോപാലൻ നായർ. പി.ടി. ബാവനു ഹാജി, പി.ടി. ഹംസ, ഉണ്ണി എന്നിവർ പങ്കെടുത്തു.

NEWS RECENT

വല്ലപ്പുഴ-മുളയങ്കാവ് റോഡ് റബ്ബറൈസിങ് പണി ഉടന്‍ പൂര്‍ത്തിയാവും

പട്ടാമ്പി: വല്ലപ്പുഴ-മുളയങ്കാവ് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്ന പണി ഏപ്രില്‍ രണ്ടാംവാരത്തോടെ പൂര്‍ത്തിയാവും. മുളയങ്കാവ് ഭാഗത്ത് കുറച്ചുസ്ഥലം ഉയര്‍ത്തിയശേഷം മാര്‍ച്ച് അവസാനം റബ്ബറൈസിങ് ചെയ്യുന്ന ജോലി തുടങ്ങുമെന്ന് ഷൊര്‍ണൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ.ബി. മധു പറഞ്ഞു. രണ്ടേകാല്‍കോടി രൂപ ചെലവിലാണ് റബ്ബറൈസിങ് പണി നടക്കുന്നത്. വല്ലപ്പുഴ- കുലുക്കല്ലൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നാല് കിലോമീറ്റര്‍ നീളമുള്ള റോഡാണിത്. ടാറിങ് പാടെ തകര്‍ന്നും വന്‍കുഴികള്‍ നിറഞ്ഞും നാലുവര്‍ഷമായി ഇതുവഴിയുള്ള ഗതാഗതവും കാല്‍നടയാത്രയും ദുര്‍ഘടമായിരുന്നു. മഴക്കാലത്ത് ചെളി നിറഞ്ഞും വേനല്‍ക്കാലത്ത് […]

NEWS RECENT

വെള്ളിയാങ്കല്ല് തടയണയിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം

ലക്ഷകണക്കിന് ആളുകൾക്ക് കുടിവെള്ളം നൽകുന്ന വെള്ളിയാങ്കല്ല് തടയണയിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം. കുടിവെള്ള പദ്ധതിയുടെ കിണറുകൾ സ്ഥിതി ചെയ്യുന്ന 200 മീറ്റർ ചുറ്റളവിലാണ് സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളുന്നത്.തൃത്താല ഹൈസ്കൂളിന് സമീപം ഉപയോഗശൂന്യമായി കിടക്കുന്ന എം.ആർ.എസ്. കെട്ടിടത്തിന്റെ പുറക് വശത്തെ ഭാരതപ്പുഴയാണ് വ്യാപക മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. വാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിയുടെ പമ്പിങ്ങ് കെട്ടിടത്തിലേക്ക് പോവുന്ന വഴിയിലും രൂക്ഷമായ തോതിൽ മാലിന്യം തള്ളുന്നുണ്ട്. ഉപയോശൂന്യമായ കെട്ടിടത്തിന്റെ പുറക് വശത്താണ് പ്രധാനമായും മാലിന്യം […]

NEWS RECENT

പളളിപ്പുറം ഗവ: ആശുപത്രിയില്‍ എസ് വൈ എസ് ശുദ്ധ ജല പദ്ധതിക്ക് തുടക്കമായി

പളളിപ്പുറം: നൂറ് കണക്കിന് സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ പളളിപ്പുറം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ശുദ്ധ ജലക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ ജീവകാരുണ്യ സാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുന്ന പരുതൂര്‍ സര്‍ക്കിള്‍ എസ് വൈ എസ് സാന്ത്വനം ചാരിറ്റി സെല്‍ മുന്‍കയ്യെടുത്ത് സ്ഥാപിക്കുന്ന അര ലക്ഷം രൂപ വരുന്ന ഹൈടക് ഫില്‍ട്ടേര്‍ഡ് വാട്ടര്‍ കൂളര്‍ സമര്‍പ്പണം വ്യാഴാഴ്ച്ച കാലത്ത് പത്ത് മണിക്ക് പളളിപ്പുറം ഗവ: ആശുപത്രിയില്‍ നടന്നു. കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോണ്‍ പ്രസിഡന്‍റ് എം […]