NEWS RECENT

മലപ്പുറം നഗരസഭയുടെ തൈക്വോണ്ടോ പരിശീലനത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

മലപ്പുറം നഗരസഭ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തൈക്വോണ്ടോ പരിശീലനത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് വിതരണം മലപ്പുറത്ത് നടന്നു. മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്ക്കളില്‍ നടന്ന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉത്ഘാടനം ചെയ്തു.

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ഇന്ന് സര്‍വസാധാരണമായി തീര്‍ന്നിരിക്കുകയാണ്. ഇതിന് പ്രതിവിധിയായി ഇത്തരം ആയോധനമുറകള്‍ സത്രീകള്‍ക്ക് ഗുണം ചെയ്യുമെന്നും ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. നഗരസഭയിലെ വിവിധ സ്ക്കൂളുകളിലെ നൂറോളം വരുന്ന കുട്ടികളാണ് പരിശീലനം പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല അധ്യക്ഷയായിരുന്നു. അഡ്വ.മറിയുമ്മ ശരീഫ് സി.കെ നാണി, ഷൗക്കത്ത് ഉപ്പൂടന്‍ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *