NEWS RECENT

മുതിർന്ന പൗരൻമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സേഫ്റ്റി സെക്യൂരിറ്റി എന്ന പേരിൽ മുതിർന്ന പൗരൻമാർക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ നടന്ന ശിൽപ്പശാല പി.ഉബൈദുള്ള എം.എൽ.എ ഉത്ഘാടനം ചെയതു.

മുതിർന്ന പൗരൻമാരിൽ പലരും ഇപ്പോഴും അവശതയനുഭവിക്കുന്നവരാണെന്നും ഇവർക്ക് തുണയാകേണ്ട മക്കൾ തന്നെ ഇവരെ വൃദ്ധസദനങ്ങളിലും മറ്റും തള്ളുന്ന കാഴ്ചയാണ് കാണുന്നതെന്നും ഇതിന് കൂടി മാറ്റം വരുത്താൻ തയ്യാറാകണമെന്നും ഉബൈദുള്ള പറഞ്ഞു.മുതിർന്ന പൗരൻമാർക്കായി ജില്ലാ പോലീസ് തുടങ്ങിയ ഈ പദ്ധതി അഭിനന്ദനാർഹമാണെന്നും ഉബൈദുള്ളക്കുട്ടിച്ചേർത്തു.ചടങ്ങിൽ മലപ്പുറം എസ്.പി ദേബേഷ് കുമാർ ബെഹറ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, തെർക്കോടി ക് സെൽ ഡി.വൈ.എസ്.പി കെ.സലീം ഒ സഹദേവൻ, കെ.കെ. ചെല്ലപ്പൻ, അഡ്വ.ടി.കെ ക്ഷീദലി എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *