Ranjith
NEWS RECENT

വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

വളാഞ്ചേരി പറമ്പത്ത് കാവ് വേലാഘോഷത്തിനിടെ ഇണക്കാളകൾക്ക് മുകളിലിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. മുളയങ്കാവ് കൂട്ടപ്പുലാക്കൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകൻ രഞ്ജിത്താണ് (23) മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു അപകടം. വെണ്ടല്ലൂർ പ്രദേശത്തെ വേലാഘോഷ കമ്മറ്റിക്കൊപ്പം ഉത്സവത്തിനെത്തിയതായിരുന്നു രജ്ഞിത്ത്. വൈദ്യുത കമ്പിയടക്കമുള്ള തടസങ്ങൾ മാറ്റാനായി രജ്ഞിത്ത് കാളയുടെ പുറത്തു കയറിയിരുന്നു. ഷോക്കേറ്റ് നിലത്തു വീണ ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വേലാ ഘോഷം പ്രമാണിച്ച്  കെഎസ്ഇബി അധികൃതർ ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചിരുന്നു. വിവിധ ദേശത്തെ വേല വരവുകൾ പോയി കഴിഞ്ഞതിനുശേഷമാണ് കെഎസ്ഇബി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. വസന്തയാണ് രഞ്ജിത്തിന്റെ അമ്മ.

Leave a Reply

Your email address will not be published. Required fields are marked *