NEWS RECENT

വട്ടപ്പാറ അപകടങ്ങൾക്ക് അറുതി വരുത്തുക -ജനകീയ കമ്മിറ്റി അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ അപകട പരമ്പരകൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് മേഖലയിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി വട്ടപ്പാറ ജനകീയ കമ്മിറ്റി അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു
കോഴിക്കോട് തൃശൂർ പാതയിലെ പ്രധാന അപകടമേഖലയായ വട്ടപ്പാറയിലെ അപകടങ്ങളിൽ ജീവൻ ഹോമിച്ച നൂറുകണക്കിന് നിരപരാധികളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു തുടക്കമായ സത്യാഗ്രഹ പന്തലിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിപേരാണ് എത്തിയത് വളാഞ്ചേരി പട്ടണത്തിൽ നിന്നും‌ ഏകദേശം രണ്ടുകിലോമീറ്റർ മാറിയുള്ള വട്ടപ്പാറയിലെ അപകടങ്ങൾക്ക് ശ്വാസത പരിഹാരം കാണുക കാലങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച കഞ്ഞിപ്പുര -മൂടാൽ ബൈപ്പാസ് യാഥാർഥ്യമാക്കി വലിയവാഹനങ്ങൾ വട്ടപ്പാറയിൽ നിരോധിക്കുക എന്ന പ്രധാന ആവശ്യങ്ങളുമായാണ് ജനകീയ സമിതി പ്രക്ഷോഭങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത് . പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച ദേശീയ പാതയിലെ വട്ടപ്പാറ വളവ്
ഒരു കിലോമീറ്ററോളം ദൂരം വരുന്ന ചെങ്കുത്തായ ഇറക്കവും കൊടിയവളവുകളുമുള്ള നാഷണൽ ഹൈവേ 17ലെ ഏറ്റവുമധികം ജീവനപഹരിച്ച അപകടമേഖലയാണ് ഇന്ന് പുലർച്ചെയും ഇവിടെ ടാർ വീപ്പകൾ കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടിരുന്നു ശാസ്ത്രീയമായ പലവികസനങ്ങളും കൊണ്ടുവന്നെങ്കിലും ഒന്നും ഈ വളവിനെ അപകടമുക്തമാക്കാൻ കഴിഞ്ഞില്ല എന്നത് ഈ രംഗത്തെ വിദഗ്ദ്ധർക്ക് പോലും ഉത്തരം കിട്ടാത്ത ചോദ്യമായി ശേഷിക്കുമ്പോഴും ദിവസവും നൂറുകണക്കിന്‌‌ വലിയ ചരക്കുവാഹനങ്ങളടക്കമുള്ള എണ്ണമറ്റ വാഹനങ്ങൾ സഞ്ചരിക്കുന്നത്‌ ഈ കൊടുംവളവിലൂടെയാണ്‌. ഗ്യാസ് കണ്ടയ്നർ ലോറികൾ അടക്കമുള്ളവ അപകടങ്ങളിൽ പെടുമ്പോൾ പലപ്പോഴും വട്ടപ്പറയുടെ സമീപ പ്രദേശങ്ങളിലുള്ള താമസക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കാറുള്ളത് ദിവസങ്ങളോളം പാചകം ചെയ്യാൻ കഴിയാതെയും വൈദ്യുതി അടക്കമുള്ളവ ഉപയോഗിക്കാൻ കഴിയാതെയും വരുന്ന നാട്ടുകാർ അപകടങ്ങളിൽ പെട്ടവരുടെ ദയനീയതകണ്ടു മനസ്സ് മരവിച്ചാണ് കഴിയാറുള്ളത് .നിരത്തുകൾക്കും പാലങ്ങൾക്കും കോടികൾ ചെലവിടുന്ന സർക്കാരുകൾ പോലും വട്ടപ്പാറയുടെ ഈ ദയനീയത കണ്ടില്ലെന്ന് നടിക്കുന്നത് ഇനിയും തുടരാൻ സമ്മതിക്കില്ലെന്നാണ് ജനകീയ കമ്മിറ്റി മുന്നറിയിപ്പ് നൽകുന്നത്.

റിപ്പോർട്ടർ: ഫവാസ് കിനാൻ

Leave a Reply

Your email address will not be published. Required fields are marked *