NEWS RECENT

രണ്ടത്താണിയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ദേശീയ പാത രണ്ടത്താണി ജമാഅത്ത് പള്ളിക്ക് സമീപം ബസും  കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരണപ്പെട്ടു. അപകടത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത് . രാത്രികാല സർവ്വീസ് നടത്തുന്ന സോണി ബസും കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറും കുട്ടിയിടിച്ചായിരുന്നു അപകടം.

അപകടത്തിൽ കണ്ണൂർ കേളകം സ്വദേശികളായ മുത്തശനും, പേരക്കുട്ടിയുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഡോമിനിക് ജോസഫ്(55), ഡാൻ ജോർജ് (മൂന്ന്) എന്നിവരാണ് മരിച്ചവർ. മേഴ്സി (50), ജോർജ്(31) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *