NEWS RECENT

ഭിന്നലിംഗക്കാരുടെ ജ്യൂസ്‌കോര്‍ണര്‍; ഒരു മണിക്കൂര്‍ക്കൊണ്ട് നേടിയത് പന്ത്രണ്ടായിരം രൂപ

പട്ടാമ്പി: സരസ് മേളയിലെ ട്രാന്‍സ്‌ജെന്റേഴ്‌സ് ജ്യൂസ് കോര്‍ണറില്‍ ഒരു മണിക്കൂര്‍ കൊണ്ട് വിറ്റത് പന്ത്രണ്ടായിരം രൂപയുടെ ജ്യൂസുകള്‍. പണിമുടക്ക് ദിവസമായ തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷമാണ് ഭിന്നലിംഗക്കാരുടെ കുടുംബശ്രീ സംഘമായ കോഴിക്കോട് പുനര്‍ജ്ജന്മം ജ്യൂസ് വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചത്. ഒരു മണിക്കൂര്‍കൊണ്ട് പഴങ്ങള്‍ തീര്‍ന്നു. പണിമുടക്കായതിനാല്‍ വളരെയധികം തിരക്കാണ് ഫുഡ്‌കോര്‍ട്ടില്‍ അനുഭവപ്പെട്ടത്. കൂടുതല്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ ഒരു മണിക്കൂര്‍കൊണ്ട് ട്രാന്‍സ്‌ജെന്റേഴ്‌സ് ജ്യൂസ് വില്‍പ്പന നിര്‍ത്തി. എന്നാലും വന്ന നിമിഷങ്ങള്‍ക്കൊണ്ട് പന്ത്രണ്ടായിരം രൂപ നേടാനായതില്‍ സന്തോഷത്തിലാണ് പുനര്‍ജന്മം ഗ്രൂപ്പുകാര്‍.

മോനീഷ, വര്‍ഷ, ഷംന എന്നീ മൂന്ന്‌ ഭിന്നലിംഗക്കാരും അവരെ സഹായിക്കാനായി നജ്മ എന്നൊരാളും കൂടിയുണ്ട്. മൂസംമ്പി, തണ്ണിമത്തന്‍, കാരറ്റ്, പൈനാപ്പിള്‍, ഓറഞ്ച്, മികസ്ഡ് ഫ്രൂട്ട്‌സ്, ഫ്രഷ്‌ലൈം, ഏഴ്തരം നെല്ലിക്കാജ്യൂസുകള്‍ എന്നിവയാണ് പുനര്‍ജന്മം ജ്യൂസ് കോര്‍ണറില്‍ ലഭിക്കുക. ഇവരെ കൂടാതെ എറണാകുളം തിരുവോണം കുടുംബശ്രീ സംഘവും ജ്യൂസ് കോര്‍ണറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുപത് രൂപ മുതല്‍ അന്‍പത് രൂപ വരെയാണ് ജ്യൂസുകളുടെ വില.

പണിമുടക്ക് ദിനത്തില്‍ ഭക്ഷണമടക്കം 77 ലക്ഷം രൂപയുടെ സാധനങ്ങളാണ് സരസ് മേളയില്‍ വിറ്റ്‌പോയത്. ഭക്ഷണസാധനങ്ങള്‍ ഘട്ടംഘട്ടമായി രാത്രിവരെ തയ്യാറാക്കിക്കൊണ്ടിരുന്നു. കുടുംബങ്ങളാണ് തിങ്കളാഴ്ച സരസ് മേള സന്ദര്‍ശിച്ചവരില്‍ ഭൂരിഭാഗവും.

റിപ്പോര്‍ട്ട് : മുസ്തഫ

Leave a Reply

Your email address will not be published. Required fields are marked *