NEWS RECENT

പളളിപ്പുറം ഗവ: ആശുപത്രിയില്‍ എസ് വൈ എസ് ശുദ്ധ ജല പദ്ധതിക്ക് തുടക്കമായി

പളളിപ്പുറം: നൂറ് കണക്കിന് സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ പളളിപ്പുറം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ ശുദ്ധ ജലക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ ജീവകാരുണ്യ സാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുന്ന പരുതൂര്‍ സര്‍ക്കിള്‍ എസ് വൈ എസ് സാന്ത്വനം ചാരിറ്റി സെല്‍ മുന്‍കയ്യെടുത്ത് സ്ഥാപിക്കുന്ന അര ലക്ഷം രൂപ വരുന്ന ഹൈടക് ഫില്‍ട്ടേര്‍ഡ് വാട്ടര്‍ കൂളര്‍ സമര്‍പ്പണം വ്യാഴാഴ്ച്ച കാലത്ത് പത്ത് മണിക്ക് പളളിപ്പുറം ഗവ: ആശുപത്രിയില്‍ നടന്നു. കേരള മുസ്ലിം ജമാഅത്ത് പട്ടാമ്പി സോണ്‍ പ്രസിഡന്‍റ് എം സൈദുപ്പ ഹാജിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് പരുതൂര്‍ സര്‍ക്കിള്‍ പ്രസിഡന്‍റ് പി കെ റഷീദ് ബാഖവി പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.യു എ റഷീദ് അസ്ഹരി പദ്ധതി പരിചയപ്പെടുത്തി. പളളിപ്പുറം ഗവ: ആശുപത്രി സൂപ്രണ്ട് ഡോ: ഉബൈദ്, പി.ടി. ഹംസ, പികെ മുഹമ്മദ്, വാപ്പു മുസ്ലിയാര്‍,സത്താര്‍ അഹ്സനി,മുജീബ് കൊടുമുണ്ട സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *