NEWS RECENT

കാഴ്ചയും അനുഭവവും പങ്കുവെച്ച് കവിതയുടെ കാർണിവൽ

പട്ടാമ്പി ഗവ. കോളേജിൽ നടക്കുന്ന ഇന്ത്യയിൽ കവിതയ്ക്ക് വേണ്ടി മാത്രം സംഘടിപ്പിച്ച ഏറ്റവും വലിയ ഉത്സവമായ കവിതയുടെ കാർണിവലിന്റെ മുന്നാം പതിപ്പ് മാർച്ച് 9,10,11 തിയ്യതികളിലായി നടക്കുന്നു കവിത: പ്രതിരോധം, പ്രതിസംസ്കൃതി എന്ന പ്രമേയത്തെ മുൻ നിർത്തി നടത്തുന്ന ഇത്തവണത്തെ കാർണിവലിൽ ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരും എഴുത്തുകാരും സാമുഹ്യ പ്രവർത്തകരും അതിഥികളായെത്തുന്നുണ്ട്.

അഞ്ചു വേദികളിലായാണ് കാർണിവൽ നടക്കുക. കേരളീയ സാമൂഹ്യ പ്രതിരോധ ചരിത്രവും കവിതയും തമ്മിലുള്ള പാരസ്പര്യം അന്വേഷിക്കുന്ന സെമിനാറുകൾ, പ്രഭാഷണ പരമ്പര, നാടൻ പാട്ടുകൾ, പൊറാട്ടു നാടകം, പടയണി തുടങ്ങിയ നാടോടി രംഗാവിഷ്കാരങ്ങൾ, ദേശീയ കവി സമ്മേളനം, കലയും പ്രതിരോധവും എന്ന വിഷയത്തിൽ പ്രമുഖ ചിത്രകാരന്മാരും ശില്പികളും പങ്കെടുക്കുന്ന ചിത്ര ശില്പ രചനകൾ, ഇൻസ്റ്റലേഷനുകൾ, നൃത്തം, നാടകം, കലാലയ വിദ്യാർത്ഥികൾക്കായി നടത്തുന്ന കവിതാ ക്യാമ്പ്, ഇരുനൂറോളം കവികൾ പങ്കെടുക്കുന്ന കവിതാവതരണങ്ങൾ ചിത്ര പോസ്റ്റർ പ്രദർശനങ്ങൾ, ഡോക്യുമെന്ററികൾ എന്നിവ ഇത്തവണത്തെ കാർണിവലിനെ സമ്പന്നമാക്കും. പ്രമുഖ നിരൂപകയായ ഡോ. എം . ലീലാവതിയെ കാർണിവലിൽ ആദരിക്കുന്നുണ്ട്. വിവിധ അക്കാദമികളുടെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും മലയാളനാട് വെബ്ബ് വാരികയുടെയും സഹകരണത്തോടെ പട്ടാമ്പി കോളേജ് മലയാളവിഭാഗമാണ് കാർണിവൽ സംഘടിപ്പിക്കുന്നത്.

റിപ്പോർട്ടർ : ഫവാസ് കിനാൻ

Leave a Reply

Your email address will not be published. Required fields are marked *