NEWS RECENT

കരിങ്കല്‍ക്വാറിക്കും ക്രഷറിക്കുമെതിരെ നാട്ടുക്കാർ പ്രതിഷേധത്തിൽ

വല്ലപ്പുഴ ചൂരക്കോട് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ക്വാറിക്കും ക്രഷറിക്കുമെതിരെ പ്രതിഷേധവുമായി നാട്ടുക്കാര്‍ രംഗത്ത്. 10 വര്‍ഷക്കാലത്തോളമായി ഇൗ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളാണ് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നത്. പാറമടക്കും ക്വാറിക്കും ലെെസന്‍സ് പുതുക്കി നല്‍കരുതെന്ന ആവിശ്യം ഉന്നയിച്ച് കൊണ്ട് നാട്ടുക്കാരുടെ കൂട്ടായ്മയില്‍ രൂപീകരിച്ച പരിസ്ഥിതി ജാഗ്രത സമിതി പ്രതിഷേധത്തിനെരുങ്ങുകയാണ്. പാറമടയില്‍ നിന്നുമുള്ള പൊടി അസുകങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് നാട്ടുക്കാരുടെ പരാതി.
പാറമടയിലെ ഇടക്കിടെ ഉള്ള കുഴല്‍കിണര്‍ നിര്‍മ്മാണം മൂലംകുടിവെള്ളക്ഷാമവും രൂക്ഷമാണ്. പ്രദേശത്തെ പാടങ്ങളില്‍ കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.

ജില്ലാമനുഷ്യവകാശകമ്മീഷന്‍ നിലവില്‍ പരാതി നല്‍കിയിട്ട് ഉണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ഷിച്ചു. പാറമടക്ക് ലെെസന്‍സ് പുതുക്കി നല്‍കരുതെന്ന ആവിശ്യം ഉന്നയിച്ച് 19 രാവിലെ 10 മണിക്ക് 100 കുടുംബങ്ങളുടെ നേതൃത്വത്തില്‍ വല്ലപ്പുഴ പഞ്ചായത്ത് ഒാഫീസിലേക്ക് മാര്‍ച്ച്നടക്കും.

Leave a Reply

Your email address will not be published. Required fields are marked *