NEWS RECENT

അവശനായ മൂർഖൻ പാമ്പിൻെറ ജീവൻ രക്ഷപ്പെടുത്തി ‘കൈപ്പുറം അബ്ബാസ്’ വീണ്ടും ജനശ്രദ്ധ നേടുന്നു

പള്ളിപ്പുറം: പരുതൂർ സ്വദേശി പരുവ കുളത്തിൽ സുരേഷിന്റെ വീടിലെ ചാക്കുകൾക്കിടയിൽ രണ്ടു മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ ബുധനാഴ്ച രാവിലെ വീട്ടുകാർ കണ്ടത്. ഉടനെ പാമ്പ് പിടുത്തക്കാരൻ കൈപ്പുറം അബ്ബാസിനെ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ അബ്ബാസ് ഭക്ഷണവും വെള്ളവും ലഭിക്കാത്തതുമൂലം ക്ഷീണിച്ച നിലയിലാണ് മൂർഖൻ പാമ്പിനെ കണ്ടത്. കഠിനമായ ചൂട് മൂലം തൊലി കേടുപാടുകൾ സംഭവിക്കുകയും ജീവൻപോലും നഷ്ടപ്പെടും എന്ന അവസ്ഥയിൽ നിന്നാണ് മൂർഖൻ പാമ്പിൻെറ ജീവൻ രക്ഷിച്ചത്.
ഒരുമണിക്കൂറോളം വെള്ളം നിറച്ച ബക്കറ്റിൽ പാമ്പിനെ ഇട്ടുവക്കുകയും പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു.

റിപ്പോർട്ട്: ഫവാസ് കിനാൻ

Leave a Reply

Your email address will not be published. Required fields are marked *