NEWS RECENT

അറബിക് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

പട്ടാമ്പി: വിദ്യാഭ്യാസമാണ് സമൂഹത്തിന് ദിശാബോധം നൽകുന്നതെന്നും കാലാനുസൃതമായ പഠന പ്രവർത്തനങ്ങളിലൂടെ മാത്രമേ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാവൂ എന്നും പട്ടാമ്പി
മുനിസിപ്പൽ ചെയർമാൻ കെ.പി. ബാപ്പുട്ടി പറഞ്ഞു. പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ അറബിക് അസാസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.എസ്. ഷീല അധ്യക്ഷത വഹിച്ചു. അറബിക് വകുപ്പ് മേധാവി ഡോ.പി. അബ്ദു,
മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ. കരീം, കെ.പി.എ. റസാഖ് ശങ്കരമംഗലം, അറബിക് അസോസിയേഷൻ സെക്രട്ടറി കെ. അഷ്റഫ് അലി വാഫി, നാസർ അൻസാരി എന്നിവർ സംസാരിച്ചു. പട്ടാമ്പി അക്ബർ ട്രാവൽസ് മാനേജർ പി. നിസാർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *